താനെ : മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിലെ വീട്ടിൽ 26 കാരനായ യുവാവ് തന്റെ 25 കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഷൂ ലേസ് ഉപയോഗിച്ച്കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശരീരം കത്തിച്ചു.
താനെ പോലീസ് യുവാവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
കുറ്റകൃത്യത്തിന് ഇരയായത് സുശീല സാഹെബ്രാവോ നികൽജെ ആണെന്ന് തിരിച്ചറിഞ്ഞു. കാറ്ററിംഗിനൊപ്പം വെയിറ്ററായി ജോലി ചെയ്തിരുന്ന സൂരജ് ആനന്ദ് ഖരത്തിനെയാണ് സുശീല വിവാഹം കഴിച്ചത്.
പ്രതിയായ സുരാജ് ആനന്ദ് ഖരത്തിന് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരവധി വഴക്കുകൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക