മുല്ലകൾക്ക് ഇല്ലാത്തതിനാൽ പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവും മൂല്യവത്തല്ലെന്നും എന്നിട്ടും അവ ‘എല്ലാത്തിലും മഹത്തരമാണെന്നും’ താലിബാൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൊൽവി നൂറുല്ല മുനീർ പറഞ്ഞു. “പിഎച്ച്ഡി ബിരുദം അല്ല, മാസ്റ്റർ ബിരുദമാണ് വില്ലപ്പെട്ടത്.
അധികാരത്തിലിരിക്കുന്ന മുല്ലകൾക്കും താലിബാൻ നേതാക്കൾക്കും പിഎച്ച്ഡി, എംഎ അല്ലെങ്കിൽ ഹൈസ്കൂൾ ബിരുദം പോലുമില്ല, എന്നാൽ അവരാണ് ഏറ്റവും വലിയവരെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച, താലിബാൻ മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു.
താലിബാന്റെ ‘റഹ്ബാരി ശൂറ’യുടെ തലവനായ മുല്ല ഹസൻ ആക്ടിംഗ് പ്രധാനമന്ത്രിയാകുമെന്നും മുല്ല അബ്ദുൽ ഗനി ബരാദർ “പുതിയ ഇസ്ലാമിക് ഗവൺമെന്റിൽ” അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക