കണ്ണൂര്‍ : കണ്ണൂരില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം. ബംഗാള്‍ സ്വദേശിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ട സുഹൃത്ത് പിടിയില്‍.
മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.
അഷിക്കുലിന്റെ സുഹൃത്ത് പരേഷ്നാഥ് മണ്ഡല് ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ ബംഗാള്‍ സ്വദേശിയായ പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക