മലയാള സിനിമാ സീരയൽ മേഖല നടൻ രമേശ് വലിയശാലയുടെ മരണത്തിന്റെ ഞെട്ടിലിലാണ്.
എപ്പോഴും പോസിറ്റീവായിരുന്ന വ്യക്തിയാണ് രമേശെന്നും ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കനാകുന്നില്ലയെന്നുമാണ് രമേശിനോടൊപ്പം പ്രവർത്തിച്ച സിനിമ സിരീയൽ താരങ്ങൾ പറയുന്നത്.
രമേശിന്റെ അകാലത്തിലുള്ള മരണത്തിൽ തനിക്ക് ഞെട്ടൽ മാത്രമാണെന്നാണ് നടൻ ബാലാജി ശർമ്മ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം …. നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക