തിരുവനന്തപുരം: നിപയിൽ കൂടുതൽ ആശ്വാസമായി പുതിയ പരിശോധന ഫലങ്ങൾ. സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
ആദ്യ ഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റിവാണ്. വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യാതൊരു അയവും വരുത്താനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
വൈകുന്നേരത്തോടെ വന്ന ഇരുപത് പേരുടെ ഫലം കൂടി നെഗറ്റിവ് ആയത് ആരോഗ്യ വകുപ്പിന് ഏറെ ആശ്വാസമാവുകയാണ്.
ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ ആകെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക