മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ സുബ്രഹ്മണ്യന് അന്തരിച്ചു. ഭ്രാന്തമായി ആരാധന കൊണ്ട് മമ്മൂട്ടിയെ തന്നെ അത്ഭുതപ്പെടുത്തിയ ആളായിരുന്നു തൃശൂര്‍ പൂങ്കുന്നം സ്വദേശി സുബ്രന്.
സുബ്രന്റെ വിയോഗം മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. തൃശൂരിലെ ചുമട്ടുതൊഴിലാളിയയായിരുന്ന സുബ്രന് മമ്മൂട്ടിയോടുള്ള ആരാധനകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന് എന്നാക്കി മാറ്റി.
‘വര്‍ഷങ്ങളായി അറിയുന്ന സുബ്രന് വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന് എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു. ആദരാഞ്ജലികള്‍’ മമ്മൂട്ടി കുറിച്ചു
ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് ലോട്ടറി വാങ്ങും. സമ്മാനമടിച്ചാല്‍ ആ തുക കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക