ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് പുതിയ മോഡലായ ആസ്റ്റര്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് . സെപ്റ്റംബർ 15ന് വാഹനത്തെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവി മോഡലായ ഇസഡ്എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ. ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്റ്റർ സ്ഥാനം പിടിക്കുക. 4.3 മീറ്റർ നീളമുള്ള ആസ്റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. നിലവിലെ സെഗ്മെൻറ് ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്റ്ററിന്റെ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളും വാഹനത്തിന് ഉണ്ടാകും.
നിരവധി അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാകും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്റ്ററില്‍ പേഴ്സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ഉണ്ടായിരിക്കുമെന്ന് എം.ജി നേരത്തേ പറഞ്ഞിരുന്നു.
വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണെന്ന് ഇത്. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണെന്നും തനിച്ച് വാഹനം ഓടിക്കുമ്പോൾ ഇത് വേറിട്ടൊരു അനുഭവമാകും നല്‍കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ വാഹനത്തിൽ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി എം ജി മോട്ടോഴ്സിന് സ്വന്തമാകും. ഇന്ത്യയുടെ പാരാ ഒളിമ്പിക്സ് താരം ദീപ മാലിക്ക് ആയിരിക്കും കാറിലെ റോബോട്ടിന് ശബ്ദം നല്‍കുന്നത്. ഖേൽ രത്ന ജേതാവുകൂടിയായ ദീപ മാലിക് ആസ്റ്റർ എഐക്ക് ശബ്ദം നൽകുമെന്ന് എംജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. ഓട്ടോണമസ് ലെവല്‍ ടു സംവിധാനം അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് സഹായിക്കും.
ഇതിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്ലാമ്പ് കണ്ട്രോള്, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എം.ജി. മോട്ടോഴ്സ് ആസ്റ്ററില്‍ നൽകുന്നത്.
ആസ്റ്ററിന്റെ കരുത്ത് നൽകുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് നല്‍കും. ടര്‍ബോ എന്ജിന് മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ ലഭിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക