Home KERALA പട്ടികജാതി ഉദേ്യാഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി ഉദേ്യാഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തിലെ ഉദേ്യാഗാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു.  മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് നല്‍കും.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 18-26.

എന്നും എപ്പോഴും ചെറുപ്പമാക്കും ഈ വഴി

താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സപ്തംബര്‍ 27നകം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ [email protected] ലോ അയക്കണം. അപേക്ഷ www.cybersri.org ല്‍ ലഭിക്കും.  ഫോണ്‍: 0471 2933944, 9947692219, 9447401523.

Also Read :   തയ്യാറാകൂ! ഈ ടാറ്റ കാർ അടുത്ത മാസം സി‌എൻ‌ജി വേരിയന്റിൽ വരുന്നു, ഇത് മികച്ച മൈലേജ് നൽകും