തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇതില്‍ അഞ്ച് പേരുടെ സാംപിളുകള്‍ എന്‍ഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.
ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലങ്ങള്‍ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക