തൃശ്ശൂര്‍: കഴിഞ്ഞ മൂന്നര വര്‍ഷമായി സ്വന്തം ഫോണ്‍ നമ്പര്‍ കാരണം കുടുങ്ങി പോയിരിക്കുകയാണ് മനോജ്. സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗ്ള്‍ തെറ്റിച്ച് നല്‍കിയതാണ് കാരണം. സുരേഷ് ഗോപിയാണെന്ന് കരുതി ദിനം പതിനഞ്ചോളം ഫോണ്‍ കോളുകളാണ് മനോജിനെത്തുന്നത്.
ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച് വരുന്ന ഫോണ്‍ കോളുകള്‍ക്ക് പുറമെ വാട്സ് ആപ് മെസേജുകള്‍ വേറെ.
ആദ്യമൊന്നും വലിയ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ദിവസേന പതിനഞ്ചിലേറെ കോളുകളാണ് വരുന്നത്. ഞാന്‍ സുരേഷ് ഗോപിയല്ല മനോജാണെന്ന് പറഞ്ഞ് മടുത്തു. നാട്ടുകാര്‍ക്കിടയില്‍ മനോജ് ഇപ്പോള്‍ മനോജ് ഗോപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക