Home INTERNATIONAL യുഎഇയില്‍ 632 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 632 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. പുതിയതായി 632 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് 705 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.
പുതിയതായി നടത്തിയ 314,018 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,29,518 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,20,653 പേര്‍ രോഗമുക്തരാവുകയും 2,064 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,801 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Also Read :   കണ്ണൂര്‍ ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ