Home INTERNATIONAL യുഎഇ നഴ്സിങ് മേഖലയിൽ പുതിയ നിയമം; തിരിച്ചടിയാകുന്നത് ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക്

യുഎഇ നഴ്സിങ് മേഖലയിൽ പുതിയ നിയമം; തിരിച്ചടിയാകുന്നത് ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക്

ദുബായ്: യുഎഇ സർക്കാർ നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000
പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു.

നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5
വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ്
നൽകും. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും.

നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക്
ഏപ്രിലിൽ തുടക്കമായിരുന്നു. നഴ്സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ
ബാധിക്കും.

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന േതാതിൽ 5 വർഷത്തേക്കു സ്വദേശി
ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം.

സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5
വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ്.

Also Read :   ബിറ്റ്‌കോയിനടക്കം ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് ! അടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് ലോകത്തെ നയിക്കുക ക്രിപ്‌റ്റോ കറന്‍സികളോ ? മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍