Home FITNESS പൊണ്ണത്തടി സൌന്ദര്യ പ്രശ്നത്തെക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ ആകും സൃഷ്ടിക്കുക, അതുകൊണ്ട് പൊണ്ണത്തടി കുറക്കാൻ ഇങ്ങനെ ചെയ്തു നോക്കു

പൊണ്ണത്തടി സൌന്ദര്യ പ്രശ്നത്തെക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ ആകും സൃഷ്ടിക്കുക, അതുകൊണ്ട് പൊണ്ണത്തടി കുറക്കാൻ ഇങ്ങനെ ചെയ്തു നോക്കു

പൊണ്ണത്തടി കുറയാന്‍
പൊണ്ണത്തടി സൌന്ദര്യ പ്രശ്നത്തെക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ ആകും സൃഷ്ടിക്കുക. PCOD മുതല്‍ ഹൃദയ സ്തംഭനം വരെ സംഭവിക്കാം. കുറെ ഏറെ നാട്ടു മരുന്നുകള്‍ ഉണ്ടെങ്കിലും ഇവയോടൊപ്പം കൃത്യമായ വ്യായാമവും അതോടൊപ്പം ഫാസ്റ്റ് ഫുഡ്‌ നിയന്ത്രണം ഉണ്ടെങ്കില്‍ മാത്രമേ ഫലം ഉണ്ടാകു…
• രാവിലെ വെറും വയറ്റില്‍ ചെറുചൂട്‌ വെള്ളത്തില്‍ ഒരു മുറി നാരങ്ങ പിഴിഞ്ഞതും തേനും ചേര്‍ത്തു കഴിക്കുക. ഇത് കഴിക്കുന്നതിനു അര മണിക്കൂര്‍ എങ്കിലും മുന്‍പ് ചെയ്യണം

• ഉണങ്ങിയ കുടംപുളി തലേന്ന് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക രാവിലെ ആ വെള്ളം മൂന്നില്‍ ഒന്നായി വറ്റിച്ചു എടുക്കുക അത് രാവിലെ ഭക്ഷണത്തിന് മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും കുടിക്കുക.

• വെളുത്തുള്ളി തേനില്‍ ഇട്ടു വയ്ക്കുക രാവിലെ വെറും വയറ്റില്‍ കഴിക്കുക

• തലേന്ന് വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ചത് കക്കരിക്ക അരിഞ്ഞത് ഒരു മുറി നാരങ്ങ പിഴിഞ്ഞത് കുറച്ചു പുതിനില ഇട്ടു വയ്ക്കുക രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക

• ആപ്പിള്‍ സിടര്‍ വിനെഗര്‍ രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്‌ ചെറു ചൂടു വെള്ളത്തില്‍ കുടിക്കുക

• കറുകപട്ട പൊടിച്ചു കാപ്പിയില്‍ ചേര്‍ത്തു രാവിലെ കുടിക്കുക. കറുകപട്ട ചൂടു വെള്ളത്തില്‍ കുടിക്കുന്നതും നല്ലതാണു

Also Read :   വര്‍ക്ക് ഫ്രം ഹോം കാലത്തെ നടുവേദനയും ബുദ്ധിമുട്ടുകളും മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം