തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന് അല്ലു അര്ജ്ജുന്. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ താരം.
മല്ലു അർജുൻ എന്ന ഓമനപ്പേരും കേരളക്കരയിൽ താരത്തിനുണ്ട്. അല്ലുവിന്റെ പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
പുതിയ ചിത്രം പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അര്ജുന് തട്ടുകടയില്‍ എത്തിയത്.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്.
ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയില്‍ അല്ലു അര്ജുന് ഇറങ്ങിയത്. താരത്തെ കണ്ട് അമ്ബരന്ന ഹോട്ടല്‍ ഉടമയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് താരം ദോശയും ഓര്‍ഡര്‍ ചെയ്തു.
ദോശ കഴിച്ച് പോകാനായി പുറപ്പെട്ട താരം പണം നല്കിയപ്പോള് പണം വാങ്ങാന്‍ ഉടമ തയ്യാറായില്ല. എന്നാല്‍ താരം നിര്‍ബന്ധിച്ച് പണം കൈയ്യില്‍ ഏല്‍പ്പിച്ചു. ആയിരം രൂപയാണ് അല്ലു അര്ജുന് തട്ടുകടയുടെ ഉടമയ്ക്ക് നല്‍കിയത്. മാത്രമല്ല അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും താരം മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക