കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ വിരമിച്ചു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് മലിംഗ അറിയിച്ചു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍നിന്നും നേരത്തെ വിരമിച്ച മലിംഗ ട്വന്റി-20 യില്‍ തുടര്‍ന്നിരുന്നു.
ലോകകപ്പ് അടുത്തിരിക്കെയാണ് ട്വന്റി-20യില്‍നിന്നും വിമരമിക്കുകയാണെന്ന് 38 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. 2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്.
2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റ് യാത്രയില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച മലിംഗ യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക