ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലിയുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തയാണ് നന്ദിത.
നന്ദിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യുത് ജാംവാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിരുന്നില്ല.നന്ദിത മഹ്താനിയുടെ രണ്ടാം വിവാഹമാണിത്.
വ്യവസായി സഞ്ജയ് കപൂര്‍ ആണ് അവരുടെ ആദ്യ ഭര്‍ത്താവ്. നന്ദിതയുമായി വേര്‍പിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക