തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിട്ട് ആളുകൾ പോവുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാമതിയെന്ന് പിണറായി പ്രതികരിച്ചു.
കോൺഗ്രസ് തകരുന്ന കൂടാരമാണ്. ചിന്തിക്കുന്ന പലരും ആ തകർച്ചയിൽ കൂടെ നിൽക്കേണ്ട എന്ന് കരുതിക്കാണുമെന്നും അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോൺഗ്രസിലെ കാര്യങ്ങൾ എത്തിച്ചതെന്നും പിണറായി പറഞ്ഞു.
‘പ്രധാനപ്പെട്ടവർ തന്നെ കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാവുന്നു എന്നത് നല്ല കാര്യമാണ്. ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ്. എന്നാൽ ഇന്നും ഒരു പ്രധാനി വന്നു എന്നും കണ്ടു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണമെന്നും പിണറായി കൂട്ടിച്ചേർത്തു.
“നേരത്തെ കോൺഗ്രസ് വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിക്ക് ചാടും എന്ന ഭീതി കാരണം പലരേയും നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടതും പരസ്യമായ കാര്യമാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക