സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്. മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏതോ ഒരു വിഡ്ഢി തയാറാക്കിയതാണ് ഇത്. ഇതുണ്ടാക്കിയവനെ ജീവനോടെ പിടിക്കണം- എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒരു ശപിക്കപ്പെട്ട ചിത്രം, ഇതുണ്ടാക്കിയവന് ശരിക്കും രാക്ഷസനാണ്- എന്നാണ് ഇതുകണ്ട ഒരാളുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക