കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്കി.
ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്തെന്നാണ് കേസ്.
ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശാണ് പരാതി നല്‍കിയത്. കേസില്‍ പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക