തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻതാര.
ഇപ്പോഴിതാ, അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
“പ്രിയപ്പെട്ട ഓമന കുര്യൻ അമ്മുവിന് ജന്മദിനാശംസകൾ. നിങ്ങളെയും തങ്കമനസ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് വിഘ്നേഷ് കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക