കേരള ഷോപ്സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.peedika.kerala.gov.in ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 31നകം ലഭിക്കണം. ഫോണ്‍: 0497 2706806
പ്രതികരിക്കാൻ ഇവിടെ എഴുതുക