കൊച്ചി കപ്പല്‍ശാലക്കെതിരെയുള്ള ഭീഷണി സന്ദേശം തുടർക്കഥയാകുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചി കപ്പൽശാലയ്ക്കെതിരെ ഇ മെയിൽ വഴി ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ സന്ദേശം ലഭിച്ചത് മുമ്പ് ഭീഷണി സന്ദേശ കേസുകൾ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിനാണ്. പതിവ് പോലെ തന്നെ ഇവർക്ക് ലഭിച്ച സന്ദേശവും ഇമെയിൽ മാധ്യമമാക്കിക്കൊണ്ടായിരുന്നു.
സന്ദേശത്തിൽ കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി പറയുന്നു. ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. പക്ഷെ ഇതുവരെ ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തരം ഭീഷണി സന്ദേശം അയക്കുന്നതിനായി ഉപയോഗിക്കുന്ന ആപ്പ് കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചു. പ്രോട്ടോണ്എന്ന ആപ്പ് ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക