മീനങ്ങാടി: കാറിടിച്ച് യുവാവ് മരിച്ചു. കാല്‍നട യാത്രികനായ യുവാവ് ആണ് മരിച്ചത്. ദേശീയപാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് ആണ് സംഭവം. അപകടത്തിൽ മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷീക്കാനായില്ല. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക