ബോളിവുഡ് നടന് സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തി. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഡല്‍ഹി സര്‍ക്കാറിന്റെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടിയില്‍ സോനു സൂദ് ബ്രാന്‍ഡ് അംബാസിഡറായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
കോവിഡിനിടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ സോനു സൂദ് സ്വന്തം ചെലവില്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയിരുന്നു.
സോനു സൂദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക