Home ASTROLOGY മഹാമൃത്യുഞ്ജയ മന്ത്രം; ആയുസ് വർധിപ്പിക്കാൻ മന്ത്രം ജപിക്കാം

മഹാമൃത്യുഞ്ജയ മന്ത്രം; ആയുസ് വർധിപ്പിക്കാൻ മന്ത്രം ജപിക്കാം

യജുര്‍വേദത്തിലെ രുദ്ര അധ്യായത്തിലെ ശക്തമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഈ മന്ത്രത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്.

ഈ മന്ത്രം ദൈവങ്ങളുടെ ദൈവമായ മഹാദേവന് വളരെ പ്രിയപ്പെട്ടതായി ആണ് പറയപ്പെടുന്നത്.

ഈ മന്ത്രം ചൊല്ലുന്ന വ്യക്തിയില്‍ പരമശിവന്‍ അനുഗ്രഹം ചൊരിയുമെന്നും മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ  മരണത്തില്‍ നിന്നുപോലും രക്ഷ നേടാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലോ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടെങ്കില്‍, ആ രോഗം നിങ്ങളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാനായി നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പരമശിവനെ പ്രസാദിപ്പിച്ച്‌ രോഗത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്.

ഈ മന്ത്രം ചൊല്ലുന്നതിലൂടെ ആളുകള്‍ മരണത്തിന്റെ പിടിയില്‍ നിന്ന് പുറത്തുവരുന്നു എന്നും പറയപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ എന്തെങ്കിലും ഗുരുതരമായ രോഗമോ അപകടമോ അകാലമരണമോ ഉണ്ടെങ്കില്‍, ഈ മന്ത്രം ചൊല്ലുന്നതിലൂടെ അത് ഒഴിവാക്കാൻ സാധിക്കും.

Also Read :   ആറ് കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍