കണ്ണൂര്‍ :പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറ്റി പൊലീസ് സ്റ്റേഷന്, കുറുവ റോഡ്, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സുനാമി കോളനി, മൈതാനപ്പള്ളി കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
അധികമായാല്‍ ദോഷം! അറിയണം പപ്പായ കഴിക്കുന്നതിന്റെ ഗുണവും , ദോഷവും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ നാഷണല്‍ ഹൈവേയില്‍ രാജധാനി ഗോള്‍ഡ് മുതല്‍ പെരുമ്പ പാലം വരെയും, ചിറ്റാരി കൊവ്വല്‍, മുത്തപ്പന് ക്ഷേത്ര പരിസരം, ഫിഷ് മാര്‍ക്കറ്റ്, സെന്ട്രല്വുഡ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഹസ്സന്‍മുക്ക് ഭാഗങ്ങളില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മോറക്കുന്ന്, മൊരാല്ക്കാവ്, മോറ ഇംഗ്ലീഷ് ബംഗ്ലാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം റോഡ്, വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴറ കോളനി, മുണ്ടയോട്, നഴ്സിങ്ങ് കോളജ്, മുണ്ടയോട് വായനശാല, അയ്യപ്പന്‍ചോല, കണ്ണോത്ത് ഭാസ്കരന് റോഡ്, കക്കറ റോഡ്, രാമര്‍ വിലാസം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11 മണി വരെയും ചോരക്കുളം, വെള്ളച്ചാല്‍ക്കര, വെള്ളച്ചാല്‍, മുക്കിലെ പീടിക, ആശാരി മുക്ക് ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ടവര്‍ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശ്വഭാരതി സ്കൂള്‍ മുതല്‍ പെരളശ്ശേരി സ്കൂള്‍ ഗ്രൗണ്ട് വരെ ടവര്‍ ലൈനിന് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായ 12 ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക