തിരുവനന്തപുരം: സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുൻ എംഎൽഎ എൽദോ എബ്രഹാം.
മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്.
മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ.
ഇൻസ്റ്റാഗ്രാം റീൽസ് ചെയ്ത പൊല്ലാപ്പ് പിടിച്ചു യുവതി
എൽദോയുടെ ആർഭാട വിവാഹം മൂവാറ്റുപുഴയിലെ എൽഡിഎഫ് തോൽവിക്ക് കാരണമായെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ.
എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഈ കണ്ടെത്തൽ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക