എസ്ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിയെ ട്രോളി നടന് ഹരീഷ് പേരടി. എന്തൊക്കെ ചെയ്യണം ചെയ്യണ്ടെന്ന് ഗോപിയേട്ടന്റെ മോന് സുര പറഞ്ഞു തന്നിട്ടുണ്ട്, വെറുതേ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞുവെന്നാണ് താരം പറയുന്നത്
പൊലീസ് യൂണിഫോമിലുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.
‘നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്’; ചെരുപ്പ് സല്യൂട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന് സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു…” എന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക