ഇൻഡോർ വുമൺ സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലെ തിരക്കേറിയ റോഡ് കവലയിൽ സിഗ്നൽ ചുവപ്പായതിനെത്തുടർന്നാണ് യുവതി നൃത്തം ചെയ്തത്.
ശ്രേയ കൽറ എന്ന സ്ത്രീ തന്റെ നൃത്തം ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ നൃത്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടനെ പൊലീസ് ഈ യുവതിക്ക് ഗതാഗത നിയമം ലംഘിച്ചതിന് നോട്ടീസ് നല്‍കുകയായിരുന്നു.
ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള റസോമ സ്ക്വയര്‍ റോഡിലാണ് സംഭവം. ശ്രേയ കല്‍റ എന്ന യുവതിയാണ് ഇവിടത്തെ ട്രാഫിക് സിഗ്നലിനരികെ നൃത്തം ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ നൃത്തം ക്യാമറയില്‍ പകര്‍ത്തി. അല്‍പ്പ സമയത്തിനകം നൃത്തം അവസാനിപ്പിച്ച് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.
ചുവന്ന സിഗ്നല്‍ വന്ന ഉടനെ സീബ്രാ ക്രോസിംഗില്‍ ചെന്ന് യുവതി നൃത്തം ചെയ്യുകയായിരുന്നു. ട്രാഫിക് പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ഈയിടെ പലതരം ബോധല്കരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.
സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിൽ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍; രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം എത്തി; പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു, അവസാനമായി വന്നത് 28000 രൂപ
അത്തരം ബോധവല്‍ക്കരണ പരിപാടി ആണെന്നാണ് യാത്രക്കാരില്‍ പലരും കരുതിയത്. പച്ച ലൈറ്റ് കത്തിയപ്പോള്‍ നൃത്തം അവസാനിപ്പിച്ച് യുവതി പോയി. അല്‍പ്പം കഴിഞ്ഞ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. അതിനു തൊട്ടുപിന്നാലെ, യുവതിയെ കണ്ടുപിടിച്ച് പൊലീസ് നോട്ടീസ് നല്കി.
അതിനിടെ, ഇന്‍സ്റ്റഗ്രാം വീഡിയോ പെട്ടെന്നു തന്നെവൈറലായി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും വീഡിയോ പലരും ഷെയര്‍ ചെയ്തു. യുവതിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു.
https://youtu.be/p6B9pWV_T_g
പബ്ലിസിറ്റി സ്റ്റണ്ടിന് ഉത്തരം മാര്‍ഗം ഉപയോഗിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. അതോടെ, മാസ്ക് ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നൃത്തപരിപാടി എന്ന രീതിയില്‍ ഈ യുവതി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക