ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോക്കായി നടുറോഡില്‍ നൃത്തം ചെയ്ത് പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ശ്രേയ കല്‍റ എന്ന യുവതി.
View this post on Instagram
മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക. ‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പൊലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക