പെരുമ്പാവൂര്‍: ബോംബെറിഞ്ഞു തകര്‍ക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎല്‍എ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
കിറ്റെക്സ് വിഷയത്തില്‍ ഇടപെട്ടാല്‍ ബോംബേറ് ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.
കുന്നത്തുനാട് മണ്ഡലത്തിലെ കാര്യംഅന്വേഷിക്കാന് പെരുമ്പാവൂര്‍ എംഎല്‍എ നടക്കേണ്ടെന്ന് തുടങ്ങുന്ന കത്തിലാണ് ബോംബേറ് ഭീഷണി.
കത്തില്‍ അസഭ്യവര്‍ഷമാണ് കൂടുതലും. കത്തയച്ചിരിക്കുന്നത് ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുല്‍ റഹ്മാന്റെ പേരിലാണ്.
എംഎല്‍എ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. കത്തില്‍ എംഎല്‍എയ്ക്ക് പുറമെ പി.ടി. തോമസ് എംഎല്‍എയ്ക്കും ബെന്നി ബഹനാന് എംപി എന്നിവര്‍ക്കും പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക