കട്ടപ്പന: ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് മനു ഭവനിൽ മനുമോഹനാണ് അറസ്റ്റിലായത്.
2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021 മാർച്ച് മാസം ഒമ്പതാം തീയതി വരെ അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിച്ചു ഭക്ഷണം കഴിച്ച വകയിൽ നൽകേണ്ട മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ രൂപ കൊടുക്കാതെ ഇയാൾ മുങ്ങിയിരുന്നു.
നിപ്പ: കാസർഗോഡ് പനി ബാധിച്ച മരിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്
ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക