ന്യൂഡല്‍ഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ജി. വാര്യര്‍. സി.പി.ഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിദ്ധ്യമാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
കനയ്യ കോണ്‍ഗ്രസിലേക്ക് പോകുമോ? പോകില്ലെന്നാണ് കാനം പറയുന്നത്. സിപിഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും.
നിപ്പ: കാസർഗോഡ് പനി ബാധിച്ച മരിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്
രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും. രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ്, ദീര്‍ഘദര്‍ശികളും തത്വചിന്തകരുമാണ്. സര്‍വ്വോപരി ജനകീയരും രാഷ്ട്രീയ വിശാരദരുമാണ്. മാത്രമല്ല രണ്ടു പേരും ബിജെപിയുടെ സ്റ്റാര്‍ കാമ്പയിനേഴ്സുമാണ്. അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക