Home LATEST NEWS ചരിത്രത്തെ വളച്ചൊടിക്കുന്നു: മരയ്ക്കാറിന് എതിരെ പരാതിയുമായി കുടുംബം ; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ചരിത്രത്തെ വളച്ചൊടിക്കുന്നു: മരയ്ക്കാറിന് എതിരെ പരാതിയുമായി കുടുംബം ; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കുന്നതിന് എതിരായ പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച്‌ കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കുഞ്ഞാലിമരയ്ക്കാര്‍ കുടുംബത്തിലെ അംഗമായ മുഫീദ അറാഫത്ത് മരയ്ക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.

തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂക്കി വെച്ചിരിക്കുന്നത് പോലെ ഉണ്ട്; മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും; റിമ കല്ലിങ്കലിന് എതിരെ വിദ്വേഷ കമന്റ്

 

ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അതില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ മറുപടി. അതേസമയം ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍നിന്നു വ്യക്തമാവുന്നതായി ഹര്‍ജിക്കാര്‍ പറഞ്ഞു.

Also Read :   കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും പുഴയില്‍ വീണു; അപകടത്തില്‍ കുഞ്ഞു മരിച്ചു.