ഗാന്ധിനഗർ: അതിവേഗത്തിൽ വന്ന ട്രെയിൻ തട്ടി പരിക്കേറ്റ മുതലയെ രക്ഷിക്കാൻ വേണ്ടി രാജധാനി എസ്പ്രെസ് അര മണിക്കൂർ നിർത്തിയിട്ടു.വഡോദര ജില്ലയിൽ ചൊവാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വഡോദര മുംബൈ പാതയിലൂടെ കടന്നു പോയ ഏതോ ട്രെയിനിന് മുന്നിൽ പെട്ട 8 മീറ്റർ നീളമുള്ള മുതലയാണ് ട്രാക്കിലേക് തെറിച്ചു വീണത്.
മുതല ട്രാക്കിൽ കിടക്കുന്നത് പട്രോള്‍ മാൻ കാണുകയും കർജൻ റെയിൽവേ സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയും ചെയ്തു.ഇവർ എത്തിയേപ്പാൾ അതിലെ കടന്നുപോവേണ്ടിയിരുന്ന സൂപ്പർഫാസ്റ്റ് രാജധാനി എസ്പ്രെസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. മുതലയെ രക്ഷിക്കാൻ വേണ്ടി ആണ് ട്രെയിൻ തടഞ്ഞിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക