ഡല്‍ഹി: വിരാട് കോഹ്ലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
ദുബായിൽ നടക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള ഒരു വലിയ സംഭവവികാസത്തിൽ, ടൂർണമെന്റിന് ശേഷം ടി 20 ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ടീം ഇന്ത്യയുടെ നായകൻ വിരാട് കോലി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
“ഇന്ത്യയെ പ്രതിനിധീകരിക്കാൻ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എന്റെ കഴിവിന്റെ പരമാവധി നയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.
ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും, സെലക്ഷന് കമ്മിറ്റിക്കും, പരിശീലകര്‍ക്കും, ടീമിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു.
വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ താലിബാൻ വിലക്കി; നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു
ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ബാറ്റ്സ്മാനെന്ന നിലയില്‍ ടി20 ടീമിന് വേണ്ടിയുള്ള സേവനം തുടരുമെന്നും കോഹ്ലി വ്യക്തമാക്കി.
നേരത്തെ കോഹ്ലി ക്യാപ്ടന് സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിസിസിഐ നിഷേധിച്ചിരുന്നു. കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മ്മയായിരിക്കും ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക