പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം. അലഹബാദ് ഹൈക്കോടതിയാണ് ഈ ഉത്തരവ് ഇറക്കിയത്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ ഷിഫാ ഹസനും അവരുടെ പങ്കാളിയുമാണ് ഈ ഹര്‍ജി നല്‍കിയത്. പരസ്പരം പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുകയാണെന്നും അവര്‍ വാദിച്ചു.
ഇവരുടെ മാതാപിതാക്കള്‍ക്ക് പോലും ഈ ബന്ധത്തെ എതിര്‍ക്കാന്‍ അവകാശം ഇല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ആണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക