മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസമാണ്.
ചെറിയ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നു. പ്രായമായവര്‍ കുറച്ചും. പ്രായം കൂടിവരുമ്ബോള്‍ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം.
കുട്ടികളില്‍ ഉറക്കക്കുറവ് അവരുടെ ബുദ്ധിവികാസത്തെ ബാധിക്കാം. രാത്രിയില്‍ ക്യത്യസമയത്ത് ചില കുട്ടികള്‍ ഉറങ്ങാറില്ല. വെെകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേല്ക്കുകയും ചെയ്യുന്ന ശീലം ചില കുട്ടികളിലുണ്ട്. കുട്ടികളെ വേഗത്തില്‍ ഉറക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സ്ഥിരമായി ഒരു സമയം ഉണ്ടാവണം. അതിന് അനുസരിച്ച് കുട്ടികളെ ഉറക്കിയും ഉണര്‍ത്തിയും ശീലിപ്പിക്കുക. പിന്നീട് കുട്ടികള്‍ ആ സമയം ശീലിച്ചോളും.
മൊബൈല്‍ഫോണ്‍ പൊതുവേ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതല്ല. രാത്രി സമയം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. മൊബൈല്‍ ഉപയോഗം അവരെ ഉറക്കത്തില്‍ നിന്നും തടയും.
കുട്ടികള്‍ക്ക് ഉറക്കം വരാന്‍ ഉറങ്ങാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് രക്ഷിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. അവര്‍ പതുക്കെ ഉറക്കത്തിന് പിന്നാലെ പോകും.
കുട്ടികള്‍ക്ക് രാത്രിയില്‍ വലിയ അളവില്‍ ഭക്ഷണം നല്‍കരുത്. കഫീന്‍ അടങ്ങിയതോ മധുരം അടങ്ങിയതോ ആയ പാനീയങ്ങളും
പ്രതികരിക്കാൻ ഇവിടെ എഴുതുക