കാസർഗോഡ് : ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. പെൺകുട്ടിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവാണ്. കുട്ടിയുടെ ആര് ടി പി സി ആര് പരിശോധന ഫലം രാത്രി വൈകി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. അതിനോടൊപ്പം ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഇന്നലെ ഖബറടക്കി. ബുധനാഴ്ച വൈകീട്ട് ആണ് കുട്ടി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പനിയെ തുടർന്ന് കുട്ടി മരിച്ചത്. മരണ കാരണം തലച്ചോറിൽ പെട്ടന്നുണ്ടായ പനിയാണ് എന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക