ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികൾ വീണത്.
അവിടെ പുലിമുട്ട് നിർമാണം നടക്കുന്നതു കാണാൻ കുട്ടികൾപോയതാകാമെന്നു കരുതുന്നു.
അപകടം നാട്ടുകാർ അറിഞ്ഞത് ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ്. .
വെള്ളത്തിൽനിന്ന്എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക