Home LATEST NEWS ഒടിടികളിൽ റിലീസിനൊരുങ്ങി “നല്ല വിശേഷം

ഒടിടികളിൽ റിലീസിനൊരുങ്ങി “നല്ല വിശേഷം

ഒടിടികളിൽ റിലീസിനൊരുങ്ങി നല്ല വിശേഷം . വരും തലമുറയ്ക്കുവേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം ” നല്ലവിശേഷം ” പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു.

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം.

ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു.

ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ വിശ്വൻ.

Also Read :   മകന്‍ ജയില്‍ മോചിതനാവാന്‍ വേണ്ടി ​ഗൗരി ഖാന്‍ വ്രതത്തില്‍, നവരാത്രി ആരംഭിച്ചതു മുതല്‍ ​ഗൗരി മധുരം പോലും ഉപേക്ഷിച്ച് നിരന്തര പ്രാര്‍ത്ഥനയില്‍