കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്കായി (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുന്നു.
തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ആണ് പരിശീലനം നല്‍കുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനായാണ് ക്ലാസ്. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.kile.kerala.gov.inല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക