കോട്ടയം : മുണ്ടക്കയം ടിആര്‍ആന്‍ഡ് ടി എസ്റ്റേറ്റ് ചെന്നാപ്പാറ ഡിവിഷനില്‍ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പെരുവന്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടിആര്‍ആന്‍ഡ് ടി എസ്റ്റേറ്റില്‍ ചെന്നാപ്പാറ റബ്ബര്‍ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേല്‍ശാന്തിയുമായ യുവാവിനെയാണ് എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി ഉയര്‍ന്നത്.
ചോദിച്ചത് 5 ദശലക്ഷം, കൊടുക്കുന്നത് 10 ദശലക്ഷം ഡോസുകള്‍; വിയറ്റ്നാം 10 ദശലക്ഷം ക്യൂബൻ കൊറോണ വാക്സിൻ ഡോസുകൾ വാങ്ങുന്നു
യുവാവ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ പെരുവന്താനം പോലീസ് എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് പി ജേക്കബിനെതിരെ കേസെടുത്തിട്ടുണ്ട്.
ഈ മാസം 16ന് രാത്രി മാനേജര്‍ യുവാവിനെ ബംഗ്ളാവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
യുവാവ് ക്ഷേത്രം ഭാരവാഹികള്‍ക്ക് മുന്നിലാണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്. പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അപ്രതീക്ഷിതമായി എസ്റ്റേറ്റ് മാനേജറില്‍ നിന്നുണ്ടായ പീഡനത്തിന്റെ ഭീതിയിലാണ് യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക