കണ്ണൂര്‍: ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീ മിഷന് വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാലൂര്‍, ന്യൂ മാഹി കടമ്പൂര്, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, മൊകേരി, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലേക്കാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിലെ വ്യക്തികള്‍, കുടുംബശ്രീ കുടുംബാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
തസ്തിക, യോഗ്യത യഥാക്രമം. ടീം ലീഡര്‍-എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം/ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി എഞ്ചിനീയര്‍- സിവില്എഞ്ചിനീയറിംഗില് ബിടെക്/ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍-ഡിഗ്രി, റൂറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷകള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സപ്തംബര്‍ 29 വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം. വിലാസം: ജില്ലാ മിഷന് കോ ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്, ബിഎസ്എന്‍എല്‍ ഭവന് മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. ഫോണ്‍:0497 2702080.
പ്രതികരിക്കാൻ ഇവിടെ എഴുതുക