കണ്ണൂര്‍: മഹിളാ സമഖ്യ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സപ്തംബര്‍ 28ന് രാവിലെ 11 മണിക്ക് തൊക്കിലങ്ങാടി ഹയര്‍സെക്കണ്ടറി സ്കൂളിലാണ് അഭിമുഖം.
തസ്തിക, യോഗ്യത ചുവടെ ഹോം മാനേജര്‍- എം എസ് ഡബ്ല്യൂ/ സൈക്കോളജിയില്‍ എം എ/എംഎസ്സി/ എം എ സോഷ്യോളജി. 25 വയസ്സ് പൂര്‍ത്തിയാകണം. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ – എം എസ് ഡബ്ല്യൂ/ സൈക്കോളജിയില്‍ എം എ/എംഎസ്സി/എം എ സോഷ്യോളജി. 23 വയസ്സ് പൂര്‍ത്തിയാകണം. സൈക്കോളജിസ്റ്റ്(പാര്‍ട്ട് ടൈം)- സൈക്കോളജിയില്‍ എം എസ് സി/എം എ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 23 വയസ്സ് പൂര്‍ത്തിയാകണം. ഫോണ്‍: 0490 2478022, 8078156336.
പ്രതികരിക്കാൻ ഇവിടെ എഴുതുക