മാധ്യമ പ്രവർത്തകൻ വേണു ബാലകൃഷ്ണൻ മാതൃഭൂമിയിൽ നിന്നും രാജിവച്ചു. ലൈംഗികാരോപണ പരാതിയിൽ കുറച്ചു ദിവസമായി സസ്പെൻഷനിലായിരുന്നു. രാജി കത്ത് മാനേജ്മെന്റിന് കൈമാറിയതായാണ് വിവരം. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് . മാതൃഭൂമിയിൽ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു
ഇതിന്റെ തുടര്‍ച്ചയാണ് രാജി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരന് ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണന് നേരത്തെ രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. രാജീവ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്ക്കേണ്ടി വന്നതാണെന്നാണ് വിവരം. രണ്ടാഴ്ചത്തേയ്ക്കായിരുന്നു സസ്പെന്ഷന്. മാതൃഭൂമി ന്യൂസ് എത്തുന്നതിനു മുൻപ് വേണു ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക