കണ്ണൂര്‍ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടാളി പൊതുജന വായനശാല ഹാളിലാണ് പരിശീലനം.
പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഒക്ടോബര്‍ ആറിനകം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ഓണ്‍ലൈനായോ നല്‍കണം. ഫോണ്‍: 0497 2700831
പ്രതികരിക്കാൻ ഇവിടെ എഴുതുക