പറവൂര്‍: പറവൂരില്‍ അച്ഛനൊപ്പം കക്കവാരാന്‍ തോട്ടില്‍ ഇറങ്ങിയ മകള്‍ മുങ്ങി മരിച്ചു. ഏഴിക്കര സ്വദേശി പ്രവീണിന്റേയും സുമയുടേയും മകള്‍ നേഹ(12)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ടെയായിരുന്നു സംഭവം.
പ്രവീണിന്റേയും ഇയാളുടെ സഹോദരിയുടേയും കൂടെയാണ് നേഹ കക്ക വാരാന്‍ ഇറങ്ങിയത്. ഇവരുടെ വീടിന് സമീപത്തുള്ള പുത്തന്‍തോട്ടില്‍ വെച്ചായിരുന്നു അപകടം.
‘കാമുകി ‘ബ്രേക്ക് അപ്പ്’ ആയി പോയിട്ട് 666 ദിവസമായി, ഇത്രയും നാള് കാത്തിരുന്നതിന്റെ ഓര്മ ഇങ്ങനെയിരിക്കട്ടെ, പോയ ക്ടാവ് സന്തോഷത്തോടെയിരിക്കട്ടെ’; കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തില്‍ 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച് റോഡരികില്‍ തൂക്കി യുവാവ്; സംഭവം തൃശൂരില്‍
ഇവര്‍ കക്ക വാരാന്‍ ഇറങ്ങിയ തോടിന് ആഴം കുറവായിരുന്നു. എന്നാല്‍ സമീപത്തുള്ള ചെമ്മീന്‍കെട്ടിലേക്ക് വെള്ളം കയറാന്‍ നിര്‍മിച്ച തുമ്പുംകുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക