എന്തോരം പുളിങ്കുരു അന്ന് നമ്മളൊക്കെ വെറുതേ ചുട്ട് തിന്നിട്ടുണ്ട്, ഇടിച്ചു പുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ കാലം മാറി കഥകള്‍ മാറി. അന്നത്തെ ആ പുളിങ്കുരു ഇന്ന് നല്ല ഗമയോടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ കയറിയിരിപ്പുണ്ട്. അതും നമ്മള് മലയാളികളെ ഞെട്ടിക്കുന്ന വിലയില്‍.
ആമസോണില്‍ കാല് കിലോക്ക് 149 രൂപ, അര കിലോക്ക് 399 രൂപ, വറുത്തതാണെങ്കില്‍ 900 ഗ്രാമിന് 299 രൂപ എന്നിങ്ങനെ പോകുന്നു വില. ഫ്ലിപ്കാര്ട്ടിലെത്തുമ്ബോള് 100 ഗ്രാമിന് 125, 50 കുരുവുള്ള പാക്കറ്റിന് 149, ആയിരം കുരുവുള്ള ഒരു കിലോ പാക്കറ്റിന് 649, വറുത്തെടുത്ത 200 കുരുക്കളടങ്ങിയ പാക്കറ്റിന് 120 രൂപ എന്നിങ്ങനെയാണ് വില. ഇവക്കെല്ലാം കീഴില്‍ പലരും വാങ്ങി ഉപയോഗിച്ചതിെന്റ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പുളിയും കുരുവും മാത്രമല്ല, പുളിങ്കുരു പൊടിച്ചതും കിട്ടും ഓണ്‍ലൈനില്‍.
നാട്ടിന് പുറങ്ങളില്‍ നിന്ന് കാണാതായെങ്കിലും നമ്മുടെ കുന്നിക്കുരുവും മഞ്ചാടിക്കുരുവുമൊക്കെ ഓണ്‍ലൈനില്‍ സുലഭമായി ലഭിയ്ക്കുന്നുണ്ട്. അല്ലെങ്കിലും കണ്ണുള്ളപ്പോള്‍ നമുക്കതിന്റെ വിലയറിയില്ലല്ലോ. പുളിങ്കുരുവിന് ധാരാളം ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് കാലം മാറും തോറും അതിന്റെ മൂല്യം കൂടുന്നതും.
അതേസമയം, ഒരുകാലത്ത് നമ്മളൊക്കെ വെറുതേ പെറുക്കിക്കൂട്ടി വച്ചിരുന്ന മഞ്ചാടിക്കുരു പാക്കറ്റിന് 145 രൂപയാണ് ആമസോണില്‍. 500 എണ്ണത്തിന്റെ പാക്കറ്റിന് 495 രൂപയും. ഇത് ആമസോണിലെ വിലയാണെങ്കില്‍ ഫ്ലിപ്കാര്ട്ടില് എത്തുമ്ബോള്‍ കളി മാറുന്നു. 500 ഗ്രാമിന് 749 രൂപയാണ് ഇവിടെ മഞ്ചാടിക്കുരുവിന്. കാലം പോയൊരു പോക്കേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക