പട്ന: ബീഹാറിലെ മോത്തിഹാരി ജില്ലയിൽ സികർഹാന നദിയിൽ 25 പേരുമായി ബോട്ട് മുങ്ങി. അപകടത്തിൽ 20 പേരെ കാണാതായി. അതേസമയം ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പറയപ്പെടുന്നു. രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സഹോദരന്റെ പിറന്നാളിന് വീട്ടിലേക്ക് വനിതാ പൊലീസുകാരിയെ ക്ഷണിച്ച് യുവാവ്; വീട്ടിലെത്തിയ യുവതിയെ യുവാവും സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മക്കളുടെ ചെയ്തികളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒന്നും ആരോടും പുറത്ത് പറയരുതെന്ന് അമ്മയുടെ വക ഉപദേശവും; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച് അമ്മാവന്, രണ്ടു പേര് പിടിയില്‍
നാട്ടുകാരുടെ സഹായത്തോടെ ഒരു പെൺകുട്ടിയുടെ മൃതദേഹം വീണ്ടെടുത്തു. നാല് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. എൻഡിആർഎഫും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ട് . സ്ഥലത്ത് വൻ ജനക്കൂട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക